1000 സിസി വി-ട്വിന്‍ എൻജിനുകൾ ഇന്ത്യയില്‍ അവതരിപ്പിച്ച്‌ കാര്‍ബറി മോട്ടോര്‍ സൈക്കിള്‍സ്

സ്ട്രിയന്‍ ഇരുചക്ര വാഹനനിര്‍മാതാക്കളായ കാര്‍ബറി മോട്ടോര്‍ സൈക്കിള്‍സ് 1000 സിസി വി-ട്വിന്‍ എൻജിനുകൾ ഇന്ത്യയില്‍ അവതരിപ്പിച്ചു.

റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകള്‍ക്കായി അവതരിപ്പിച്ച എന്‍ജിനിന്റെ വില 4,96000 രൂപയാണ്.

പുതിയ 1000 സിസി എന്‍ജിനിന്റെ സാങ്കേതിക വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗിയര്‍ബോക്‌സ് അടക്കമുള്ള എന്‍ജിനാണ് കാര്‍ബറി ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

എക്‌സ്‌ഹോസ്റ്റിനെ ഈ എന്‍ജിന്‍ പാക്കേജില്‍ നിന്നും കാര്‍ബറി ഒഴിവാക്കിയിട്ടുണ്ട്.

മൊത്തം വിലയുടെ 50 ശതമാനം അഡ്വാന്‍സായി നല്‍കി ഉപഭോക്താക്കള്‍ക്ക് ഈ എന്‍ജിന്‍ ബുക്ക് ചെയ്യാവുന്നതാണ്.

നാല് മുതല്‍ എട്ട് മാസം വരെയുള്ള കാത്തിരിപ്പിന് ശേഷമായിരിക്കും കാര്‍ബറി റോയല്‍ എന്‍ഫീല്‍ഡ് 1000 സിസി വി-ട്വിന്‍ എന്‍ജിന്‍ ലഭ്യമാകുക.

Top