കാര്‍ബറി ബുള്ളറ്റിന്റെ ബുക്കിംഗ് ആരംഭിച്ചു ;വില 7.35 ലക്ഷം രൂപ

റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള രണ്ട് 500 സിസി UCE എഞ്ചിനുകളുടെ കരുത്തില്‍ കാര്‍ബറി ബുള്ളറ്റ് ഇന്ത്യയില്‍ വരുന്നു.

ഓസ്‌ട്രേലിയന്‍ നിര്‍മ്മാതാക്കളായ കാര്‍ബറി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ 1000 സിസി ‘കാര്‍ബറി ബുള്ളറ്റിന്റെ’ ബുക്കിംഗ് ആരംഭിച്ചു.

7.35 ലക്ഷം രൂപ വില വരുന്ന കാര്‍ബറി മോട്ടോര്‍സൈക്കിള്‍ ഒരു ലക്ഷം രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

52.19 bhp കരുത്ത് 82 Nm torque ഉത്പാദിപ്പിക്കുന്നതാണ് കാര്‍ബറി എഞ്ചിന്‍.

ഹൈഡ്രോളിക് പുഷ്‌റോഡുകളും, ഭാരമേറിയ സ്റ്റാര്‍ട്ടര്‍ മോട്ടറും, 3.7 ലിറ്റര്‍ ഓയില്‍ കപ്പാസിറ്റിയും, ഓയില്‍ പ്രഷര്‍ ഗൊജും, സെവന്‍ പ്ലേറ്റ് ക്ലച്ച് എന്നിവ മോഡലിന്റെ സവിശേഷതയാണ്.

കാര്‍ബറി ഡബിള്‍ ബാരല്‍ 1000 എന്ന പേരാണ് 1000 സിസി എഞ്ചിന് കമ്പനി നല്‍കിയിരിക്കുന്നത്.

കൂടാതെ വീതിയേറിയ ഫോര്‍ക്കുകള്‍, ഫ്രണ്ട് റിയര്‍ എന്‍ഡുകളില്‍ ഡിസ്‌ക് ബ്രേക്കുകള്‍, സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി എബിഎസ് എന്നിവ പുതിയ കാര്‍ബറി മോട്ടോര്‍സൈക്കിളിന്റെ വിശേഷങ്ങളാണ്.

ഓസ്‌ട്രേലിയന്‍ സ്വദേശി പോള്‍ കാര്‍ബറിയും, പ്രമുഖ ഇന്ത്യന്‍ വ്യവസായി ജസ്പ്രീത് സിംഗ് ഭാട്ടിയയും സംയുക്തമായി അണിനിരത്തുന്ന കാര്‍ബറി മോട്ടോര്‍സൈക്കിളുകള്‍ക്കായുള്ള 29 ഓര്‍ഡറുകള്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ കമ്പനി സ്വീകരിക്കുക.

ARAI യുടെ അംഗീകാരം കാര്‍ബറി മോട്ടോര്‍സൈക്കിള്‍ ഉടന്‍ തന്നെ നേടിയെടുക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Top