എന്‍.കെ പ്രേമചന്ദ്രന്‍ എംപി സഞ്ചരിച്ച കാര്‍ മാവേലിക്കരയില്‍ അപകടത്തില്‍പ്പെട്ടു

മാവേലിക്കര: എന്‍.കെ പ്രേമചന്ദ്രന്‍ എംപി സഞ്ചരിച്ച കാര്‍ മാവേലിക്കരയില്‍ അപകടത്തില്‍പ്പെട്ടു. എം.പിയെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ചങ്ങനാശ്ശേരിയില്‍ മരുമകളുടെ വീട്ടില്‍ പോയി കൊല്ലത്തേക്ക് മടങ്ങുന്നതിനിടെയാണ് എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെടുന്നത്. മാവേലിക്കര പുതിയകാവിലായിരുന്നു അപകടം. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് എം.പി സഞ്ചരിച്ച കാര്‍ ഇടിച്ചത്.അപകടത്തില്‍ എന്‍.കെ പ്രേമചന്ദ്രന്റെ നെറ്റിക്കും കാലിനും പരുക്ക് ഉണ്ട്. കാലിന്റെ എക്സ് റേ എടുത്തു.

Top