കാര്‍ കുതിരയെ ഇടിച്ചു, വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത് കുതിര കാറിനുള്ളില്‍

ജയ്പുര്‍: അസാധാരണമായ വാഹനാപകടത്തിന് സാക്ഷ്യം വഹിച്ച് രാജസ്ഥാനിലെ ജയ്പുര്‍ നിവാസികള്‍.

കാര്‍ കുതിരയെ ഇടിച്ചു, കാറിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത് കുതിര കാറിനുള്ളിലെത്തി. അപകടത്തില്‍ കുതിരയ്ക്കും വാഹനത്തിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റു.

ഞായറാഴച ഉച്ചയോടെ ജയ്പുര്‍ ക്ലബ്ബിന് സമീപമായിരുന്നു സംഭവം. നിയന്ത്രണംവിട്ട കുതിര കാറിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പത്ത് മിനിറ്റോളം കാറിനുള്ളില്‍ കുടുങ്ങിയ കുതിരയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

https://youtu.be/zg1tBy-aZbI

Top