തൃക്കാക്കരയിൽ ഇന്ന് ‘ക്യാപ്റ്റനെ’ത്തുന്നു, മുഖ്യമന്ത്രിക്കൊപ്പം തോമസ് മാഷ് ഇന്നിറങ്ങും

കൊച്ചി: തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണ പരിപാടികൾ ഇന്ന് ആരംഭിക്കും. എൽഡിഎഫ് കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘ്ടാനം ചെയ്യുന്നത്. കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസും മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കും.

സിൽവർ ലൈൻ വിഷയത്തിൽ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ പ്രതികരണം വന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തൃക്കാക്കരിയിൽ എത്തുന്ന മുഖ്യമന്ത്രി പാലാരിവട്ടത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. കെ റെയിലിന് പുറമെ സഭ സ്ഥാനാർത്ഥി തുടങ്ങിയ വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടായേക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ചികിത്സയുടെ ഭാ​ഗമായി അമേരിക്കയിൽ ആയിരുന്നുവെങ്കിലും സ്ഥാനാർത്ഥി നിർണ്ണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നേതാക്കളുമായി മുഖ്യമന്ത്രി നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ മറ്റ് ഇടത് മുന്നണി നേതാക്കളും മന്ത്രിമാരും നാളെ തൃക്കാക്കരയിൽ എത്തുന്നുണ്ട്.

പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ടീം ക്യാപ്റ്റൻ എത്തുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിൽവർ ലൈനിന്റെ കുറ്റിയടി നിർത്തിയെന്ന പരിഹാസമാണ് യുഡിഎഫ് ഉയർത്തുന്നത്. തൃക്കാക്കരയിൽ തോറ്റാൽ പദ്ധതി ഉപേക്ഷിക്കുമോ എന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിക്കുന്നു.

Top