രണ്ട് കാലഘട്ടങ്ങളിലൂടെ കഥപറയുന്ന ക്യാമ്പസ് ത്രില്ലര്‍ ചിത്രം ‘താള്‍’ നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

ന്‍സണ്‍ പോളിനെ നായകനാക്കി നവാഗതനായ രാജാസാഗര്‍ സംവിധാനം ചെയ്ത ചിത്രം ‘താള്‍’ നാളെ മുതല്‍ തിയേറ്ററുകളിലേക്ക്. തന്റെ ക്യാമ്പസ് ജീവിതത്തില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി മാധ്യമ പ്രവര്‍ത്തകനായ ഡോ.ജി.കിഷോറാണ് താളിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്്. രണ്ട് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു ക്യാമ്പസ് ത്രില്ലറാണ് ചിത്രം തിരക്കഥാകൃത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രത്തിന്റെ നിര്‍മാണം ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവരാണ്.

ആന്‍സണ്‍ പോളിനെക്കൂടാതെ, രാഹുല്‍ മാധവ്, ആരാധ്യ ആന്‍., രണ്‍ജി പണിക്കര്‍, രോഹിണി,ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍കുമാര്‍ മറീന മൈക്കിള്‍, വല്‍സാ കൃഷ്ണാ,അലീന സിദ്ധാര്‍ഥ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിനു സിദ്ധാര്‍ത്ഥാണ്. സംഗീതം: ബിജിബാല്‍, ലിറിക്സ് : ബി കെ ഹരിനാരായണന്‍, രാധാകൃഷ്ണന്‍ കുന്നുംപുറം, സൗണ്ട് ഡിസൈന്‍ : കരുണ്‍ പ്രസാദ്, വിസ്താ ഗ്രാഫിക്‌സ് , വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, പ്രൊജക്റ്റ് അഡൈ്വസര്‍: റെജിന്‍ രവീന്ദ്രന്‍, കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :കിച്ചു ഹൃദയ് മല്ല്യ , ഡിസൈന്‍: മാമി ജോ, ഡിജിറ്റല്‍ ക്രൂ: ഗോകുല്‍, വിഷ്ണു, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Top