കരീബിയയിലെ ദുരവസ്ഥ കേരളത്തിലും? അപകടകാരികളായ കോളറ കണ്ടെത്തി

cholera

കൊച്ചി: സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്ത കോളറ രോഗാണുക്കള്‍ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണെന്ന് ഗവേഷകര്‍.

കരീബിയന്‍ രാജ്യമായ ഹെയ്ത്തിയില്‍ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിക്കു കാരണമായ ഹെയ്ത്തിയന്‍ വേരിയന്റ് കോളറ രോഗാണുക്കളായ ഇവ ആന്റിബയോട്ടിക്ക് പ്രതിരോധശേഷി ആര്‍ജിച്ചു കഴിഞ്ഞെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഗവേഷണത്തില്‍ കണ്ടെത്തി.

പരിസര ശുചിത്വം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ ഗൗരവമായി കൈക്കൊണ്ടിട്ടില്ലെങ്കില്‍ ഹെയ്ത്തിലേതു പൊലെ കേരളത്തിലും സ്ഥിതി ഗുരുതരമാവാന്‍ സാധ്യതയുണ്ടെന്ന് ആര്‍ജിസിബിയിലെ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കി. ജലജന്യ രോഗങ്ങളില്‍ മനുഷ്യന് ഏറ്റവും ഭീഷണി ഉയര്‍ത്തുന്നതാണ് കോളറ.

കോഴിക്കോട്, പത്തനംതിട്ട ജില്ലകളില്‍ ഇതര സംസ്ഥാന തൊഴിലാളികളിലാണ് ഏറെ നാളുകള്‍ക്കു ശേഷം കോളറ കണ്ടെത്തിയത്.

ആരോഗ്യവകുപ്പിന്റെ കണക്കില്‍ നാലു കേസുകള്‍ മാത്രമേ ഉള്ളൂവെങ്കിലും മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ കോളറ പടര്‍ന്നു പിടിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Top