രാജ്യത്തെ രണ്ടാമത്തെ ദേശീയ വികസന നയത്തിന് അംഗീകാരം നല്‍കി മന്ത്രിസഭ

qatar

ദോഹ: രാജ്യത്തിന്റെ രണ്ടാമത്തെ ദേശീയ വികസന നയത്തിന് മന്ത്രിസഭയുടെ അംഗീകാരം നല്‍കി.

അമീരി ദിവാനില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു അംഗീകാരം.

വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയമാണ് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സഹകരണത്തോടെ ദേശീയ വികസനനയം തയ്യാറാക്കിയത്.

2022 നുള്ളില്‍ കൈവരിക്കേണ്ട നേട്ടങ്ങളും ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 നെ പിന്തുണച്ചുള്ള സാമ്പത്തികപ്രകടനങ്ങളും ഭാവി പരിപാടികളുമാണ് ദേശീയ നയത്തിലുള്ളത്.

വികസനം, സേവനങ്ങള്‍, സാമ്പത്തിക മാനേജ്‌മെന്റ്, മാനുഷിക പുരോഗതി ശക്തിപ്പെടുത്തല്‍, ശരിയായ സാമൂഹികവികസനം, എന്നിവയെല്ലാം തന്നെ ദേശീയനയത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള നടപടികളാണ് പ്രധാനമായിട്ടുമുള്ളത്.

രണ്ടാമത് ദേശീയ വികസനനയം നടപ്പാക്കുന്നതിനാവശ്യമായ പദ്ധതികളും മറ്റും തയ്യാറാക്കാന്‍ പ്രധാനമന്ത്രി എല്ലാ മന്ത്രിമാര്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തു.

Top