സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ല; നവംബര്‍ 21ന് പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് ബസ് ഉടമകള്‍ പിന്മാറി

തിരുവനന്തപുരം: നവംബര്‍ 21ന് പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് ബസ് ഉടമകള്‍ പിന്മാറി. ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് ബസ് ഉടമകളുടെ തീരുമാനം. 140 കിലോമീറ്റര്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പെര്‍മിറ്റുകള്‍ നിലനിര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വിഷയത്തില്‍ രാവിരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. റിപ്പോര്‍ട്ട് ഡിസംബര്‍ 31നകം സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ചില ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും തങ്ങള്‍ ഉന്നയിച്ച കാതലായ വിഷയങ്ങളില്‍ തീരുമാനം ഉണ്ടായിട്ടില്ലെന്നും ബസ് ഉടമകള്‍ പറഞ്ഞു.

Top