നവകേരള സദസിലേക്ക് മന്ത്രിമാരെ എത്തിക്കുന്ന ബസ് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറപ്പെട്ടു

മഞ്ചേശ്വരം: നവകേരള സദസിലേക്ക് മന്ത്രിമാരെ എത്തിക്കുന്ന ബസ് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറപ്പെട്ടു. ബസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ ഉദ്ഘാടനം നടക്കുന്ന മഞ്ചേശ്വരം പൈവളിഗയിലേക്കാണ് എത്തുക.ഉച്ചയ്ക്ക് 3.30-നാണ് നവകേരള സദസിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, റോഷി അഗസ്റ്റിന്‍, എ.കെ.ശശീന്ദ്രന്‍, കെ.കൃഷ്ണന്‍ കുട്ടി, ആന്റണി രാജു എന്നിവര്‍ ആശംസ നേരും.

മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, ജെ. ചിഞ്ചുറാണി, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി.ശിവന്‍കുട്ടി, എം.ബി.രാജേഷ്, ജി.ആര്‍. അനില്‍, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി. അബ്ദുറഹ്മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം. ചീഫ് സെക്രട്ടറി ഡോ.വി.വേണു സ്വാഗതവും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നന്ദിയും പറയും. ഡിസംബര്‍ 23-ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപനം.

Top