ബഡ്‌ജെക്ട് സ്മാര്‍ട്ട് ഫോണ്‍ Asus ZenFone Live ; വില കുത്തനെ കുറച്ച് കമ്പനി

സൂസ് ഈ വര്‍ഷം പുറത്തിറക്കിയ ബഡ്‌ജെക്ട് സ്മാര്‍ട്ട് ഫോണ്‍ ആണ് Asus ZenFone Live.

എന്നാല്‍ ഇപ്പോള്‍ കമ്പനി ഈ സ്മാര്‍ട്ട് ഫോണുകളുടെ വില കുത്തനെ കുറച്ചിരിക്കുകയാണ്.

ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇത് 7999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

720 * 1280 പിക്‌സല്‍ റെസലൂഷന്‍ ഉള്ള ഫോണിന് 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്.

Qualcomm Snapdragon 400 പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം നടക്കുന്നത്. കൂടാതെ Android 6.0 മാര്‍ഷ്മലോയിലാണ് ഇതിന്റെ ഓ.എസ് പ്രവര്‍ത്തനം .

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജ് ,128 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഫോണിന്റെ സവിശേഷതകളാണ്.

2650mAh ന്റെ നോണ്‍ റിമൂവബിള്‍ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .

13 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും, കൂടാതെ 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഫോണിനുണ്ട്.

Top