ബ്രീട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയുടെ ചിത്രം പങ്കു വെച്ച് കെന്‍സിങ്ടണ്‍ കൊട്ടാരം

king

ലണ്ടന്‍: ബ്രീട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കു വെച്ച് കെന്‍സിങ്ടണ്‍ കൊട്ടാരം.
ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം തലമുറയിലെ അംഗമായ വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും മകനായ ലൂയി രാജകുമാരന്റെയും സഹോദരി ഷാലറ്റ് രാജകുമാരിയുടെയും ചിത്രമാണ് ട്വിറ്ററിലൂടെ പഹ്കു വെച്ചത്. .

ഏപ്രില്‍ 23നാണ് ലൂയി രാജകുമാരന്‍ പിറന്നത്. ലൂയി രാജകുമാരന്റെയും ഷാര്‍ലറ്റ് രാജകുമാരിയുടെയും അമ്മയായ കെയ്റ്റാണ് ചിത്രം എടുത്തിരിക്കുന്നത്. വെള്ള വസ്ത്രം ധരിച്ച് കിടത്തിയിരിക്കുന്ന ഈ ചിത്രത്തിലൂടെയാണ് ലൂയിയെ ആദ്യമായി ലോകം കാണുന്നത്.

രണ്ടാം ചിത്രം ഷാലറ്റ് രാജകുമാരിയുടെ പിറന്നാള്‍ ദിനമായ മേയ് രണ്ടിന് എടുത്തതാണ്. ഉറങ്ങി കിടക്കുന്ന കുഞ്ഞനുജനെ ഉമ്മ വയ്ക്കുന്ന ഷാലറ്റിന്റെ ചിത്രമാണിത്.

Top