മുലയൂട്ടുന്ന അമ്മ, തട്ടമിട്ട പെണ്‍കുട്ടി; ആപ്പിളില്‍ നിന്നും പുതിയ ഇമോജികള്‍

ഓഎസ് ഉള്‍പ്പടെ വിവിധ പ്ലാറ്റ്‌ഫോമുകളിലേക്കായി ആപ്പിള്‍ പുതിയ ഇമോജികള്‍ പുറത്തിറക്കി. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഇമോജികള്‍ ആപ്പിളിന്റെ വിവിധ ഉപകരണങ്ങളില്‍ ലഭ്യമായിത്തുടങ്ങും. ലോക ഇമോജി ഡേയുടെ ഭാഗമായാണ് പുതിയ ഇമോജികള്‍ പുറത്തിറക്കിയിരിക്കുന്നത്.

മുലയൂട്ടുന്ന അമ്മ, ഹിജാബ് ധരിച്ച സ്ത്രീ, ധ്യാനിക്കുന്ന പുരുഷന്‍, താടിക്കാരന്‍ തുടങ്ങിയവയെല്ലാം പുതിയതായി പുറത്തിറക്കിയ ഇമോജിയില്‍ ഉള്‍പ്പെടുന്നു. ഐഓഎസ്, മാക് ഓഎസ്, വാച്ച് ഓഎസ് എന്നിവയില്‍ പുതിയ ഇമോജികള്‍ ലഭ്യമാവും.

മെസേജിങ്ങിന് ഉപയോഗിക്കുന്ന ചിത്രങ്ങളുടെയും ഐക്കണുകളുടേയും വിഭാഗത്തിലേക്ക് ദിനോസര്‍, സീബ്ര തുടങ്ങിയ മൃഗങ്ങളും സാങ്കല്‍പ്പിക രൂപങ്ങളായ സൂംബികളുടെയും(Zombies) കുട്ടിച്ചാത്തന്‍മാരുടേയും(elves) രൂപങ്ങളും ഒപ്പം സാന്‍ഡ് വിച്ച്, സ്റ്റീക്ക്, തേങ്ങ ഉള്‍പ്പടെയുള്ള ആഹാരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top