ബ്രഹ്മപുരത്തെ തീ പൂർണമായി അണച്ചു, സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെ പടർന്ന തീ പൂർണമായി അണച്ചു. ഇനിയും തീപിടുത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമന സേന ബ്രഹ്മപുരത്ത് തുടരുകയാണ്. കഴിഞ്ഞ തവണ തീപിടുത്തമുണ്ടായപ്പോൾ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉടൻ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസത്തെ തീപിടുത്തിനുണ്ടായ സാഹചര്യവും അഗ്നിശമന സേന അന്വേഷിക്കുന്നുണ്ട്

ബ്രഹ്മപുരത്ത് സെക്ടർ ഒന്നിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. സെക്ടർ ഒന്നിൽ വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് വിവരം. ഇതിന് മുമ്പ് ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം ജനജീവിതം ദുസഹമാക്കിയിരുന്നു. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങൾക്കൊടുവിൽ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂർണമായി ശമിപ്പിക്കാനായത്. തുടർന്ന് ആരോഗ്യ പരിശോധന അടക്കം നടത്തിയിരുന്നു.

Top