സ്വതന്ത്ര്യ മൂല്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വില കല്‍പ്പിക്കപ്പെടുന്നില്ല : ബോംബെ ഹൈക്കോടതി.

highcourt

ബോംബെ: സ്വതന്ത്ര്യ മൂല്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഇപ്പോള്‍ വില കല്‍പ്പിക്കപ്പെടുന്നില്ലെന്ന് ബോംബെ ഹൈക്കോടതി. ഇത് രാജ്യത്തിന്റെ യശസ് കെടുത്തുമെന്നും കോടതി നിരീക്ഷിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കഴിഞ്ഞമാസം ബംഗളുരുവില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

എതിരാളികളെ കൊലപ്പെടുത്തുന്ന പ്രവണത അപകടകരമാണെന്നും കോടതി വ്യക്തമാക്കി.

നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ജസ്റ്റീസ് എസ്.സി.ധര്‍മാധികാരി, വിഭ കങ്കണ്‍വാഡി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.

2013 ഓഗസ്റ്റ് 20നാണ് മഹാരാഷ്ട്രയിലെ പൂനയില്‍ ധബോല്‍ക്കര്‍ വെടിയേറ്റു കൊല്ലപ്പെടുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഫെബ്രുവരി 16ന് കോലാപ്പൂരില്‍ പന്‍സാരെയ്ക്കു വെടിയേറ്റു.

സെപ്റ്റംബര്‍ അഞ്ചിന് ബംഗളുരുവിലാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു കൊല്ലപ്പെടുന്നത്.

Top