കൊയിലാണ്ടിയില്‍ മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയില്‍ മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയില്‍ കാലിന്റെ ഭാഗം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

യുവാവിന്റേതെന്ന് സംശയിക്കുന്ന കാല്‍ വയലിനോട് ചേര്‍ന്നുള്ള ഭാഗത്ത് നിന്നും കണ്ടെത്തുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലുള്ള കാലിന്റെ ഭാഗം നാട്ടുകാരാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിലവില്‍ കാണാതായ ആളുകളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തും.

Top