കോട്ടയം തോട്ടയ്ക്കാട് കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തില്‍ കണ്ടെത്തി

കോട്ടയം: കോട്ടയം തോട്ടയ്ക്കാട് കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തില്‍ കണ്ടെത്തി. വാകത്താനം സ്വദേശിയായ അജേഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ രാവിലെ വാകത്താനം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

പ്രദേശത്തെ പാറമടക്കുളത്തില്‍ ഓട്ടോറിക്ഷയുടെ സ്റ്റെപ്പിനി പൊങ്ങി നില്‍ക്കുന്നത് കൂടി കണ്ടതോടെയാണ് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് പൊലീസ് നിര്‍ദേശം അനുസരിച്ച് പാമ്പാടി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാ സംഘം നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Top