മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

മയാമി: അമേരിക്കയില്‍ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. സംസ്‌കാരം അടുത്ത ശനിയാഴ്ച അമേരിക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കോറല്‍ സ്പ്രിംഗ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സായ കോട്ടയം സ്വദേശി മെറിന്‍ ജോയിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ രാവിലെ ഏഴു മണിയോടുകൂടി പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയപ്പോഴാണ് കുത്തേറ്റത്. കത്തി കൊണ്ട് കുത്തിയശേഷം നിലത്തു വീണുകിടന്ന യുവതിയുടെ ശരീരത്തില്‍ വാഹനമോടിച്ചു കയറ്റുകയും ചെയ്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Top