ട്രെയിനില്‍ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയില്‍വേ പാലത്തിനടിയില്‍ നിന്നും കണ്ടെത്തി

കൊല്ലം: ട്രെയിനില്‍ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയില്‍വേ പാലത്തിനടിയില്‍ നിന്നും കണ്ടെത്തി. കൊല്ലം ഉമ്മയനല്ലൂര്‍ മൈലാപ്പൂരില്‍ സ്വദേശിനി സഫീലയുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

ഉച്ചയ്ക്ക് രണ്ടുമണിയോടെ അമ്പാട്ടുകാവ് റെയില്‍വേ പാലത്തിനടിയിലെ ചതിപ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് കൊല്ലത്തു നിന്നും മലബാര്‍ എക്‌സ്പ്രസ്സില്‍ കുടുംബവുമായി തമിഴ്‌നാട്ടിലേക്ക് പുറപ്പെടുന്നതിനിടെ ആലുവയ്ക്കും അങ്കമാലിക്കും ഇടയിലാണ് ഇവരെ കാണാതായത്.

Top