കൊല്ലത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: പൂയപ്പള്ളി റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെളിയം നെടുമണ്‍കാവ് നല്ലില സ്വദേശി നൗഫലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറില്‍ നിന്ന് വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നും അനുമാനം.

ച്ചയോടു കൂടി ഓണായിരിക്കുന്ന കാറില്‍ യുവാവിനെ നാട്ടുകാര്‍ കണ്ടിരുന്നു. സ്റ്റിയറിംഗില്‍ തല വച്ച് കിടക്കുകയായിരുന്നു യുവാവ്. രാത്രിയിലും ഇതേ അവസ്ഥയില്‍ കാര്‍ കണ്ടു. സീറ്റ് പിന്നിലേക്ക് ചായ്ച് യുവാവ് കിടക്കുന്ന കാഴ്ച കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിളിക്കുകയായിരുന്നു.

Top