ഡൽഹിയിൽ ആശുപത്രി ചവറ്റുകുട്ടയില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Newborn

ന്യൂഡൽഹി: ഡൽഹിയിൽ ആശുപത്രി ചവറ്റുകുട്ടയില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തെക്കൻ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ മോർച്ചറിയ്ക്ക് സമീപമുള്ള ചവറ്റുകുട്ടയില്‍ നിന്നാണ് പെൺ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ആശുപത്രിയിലെ മോർച്ചറിയുടെ പിറകിൽ ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ടാഗ് പ്രകാരം ജനുവരി 27ന് ഉച്ചസമയത്താണ് കുട്ടി ജനിച്ചിരിക്കുന്നതെന്നും, കുട്ടിക്ക് 1.42 കിലോഗ്രാം തൂക്കമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ കുടുതൽ അന്വേഷണം നടത്തിയ പൊലീസ് കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്തു. തന്റെ മകൾ ജനിച്ചപ്പോൾ ജീവൻ ഇല്ലായിരുന്നുവെന്നും, ഡോക്ടർമാർ കുട്ടിയെ നൽകിയപ്പോൾ എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും അതിനാലാണ് ചവറ്റുകുട്ടയ്ക്കുള്ളില്‍ ഉപേക്ഷിച്ചതെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.

Top