പമ്പ നദിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

drown-death

ചെങ്ങന്നൂർ : പമ്പ നദിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി . മംഗലം പാറക്കടവിൽ പമ്പ നദിയിൽ കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങിയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു. മംഗലം ആനന്തവല്ലിയിൽ അരുൺ ആണ് മരിച്ചത്. 20 വയസ്സായിരുന്നു.

വീടിനു സമീപമുള്ള പമ്പാനദിയിൽ കുളിക്കാനിറങ്ങിയ അരുണിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. പിന്നീട് കോടിയാട്ടുകര മാലിക്കടവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ചെങ്ങന്നൂർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Top