ആറാട്ടു പുഴയില്‍ കാണാതായ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂര്‍: ആറാട്ടുപുഴയില്‍ കാണാതായ രണ്ടു കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഗൗതം സാഗര്‍ (14) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കില്‍ പെട്ട 15-കാരന്‍ ഷിജിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും എന്‍ഡിആര്‍എഫ് സംഘവും ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് തിരച്ചില്‍ നടത്തുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. സമീപത്തുള്ള ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് കൈകാല്‍ കഴുകാന്‍ മന്ദാരക്കടവില്‍ എത്തിയതാണ് കുട്ടികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ആറോളം കുട്ടികള്‍ പ്രദേശത്ത് ഉണ്ടായിരുന്നു.

 

Top