ചാത്തമംഗലത്ത് നിന്ന് ശനിയാഴ്ച കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് നിന്ന് ശനിയാഴ്ച രാവിലെ മുതല്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ചാത്തമംഗലം കടാട്ട് ജമീല (55) ആണു മരിച്ചത്. വീട്ടില്‍നിന്നും അര കിലോമീറ്ററോളം ദൂരെയുള്ള ചെറുപുഴയിലെ ചെത്തുകടവിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയോരത്ത് ചെരിപ്പ് കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടവില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അങ്കമാലിയിലെ ആശുപത്രിയില്‍ യുവതി കുത്തേറ്റ് മരിച്ചു; കുത്തിയത് മുന്‍ സുഹൃത്തെന്ന് പൊലീസ് ഇന്നലെ രാത്രി കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഉറങ്ങാനായി പോയ ജമീലയെ രാവിലെ കാണാതായതോടെയാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. ചെരിപ്പ് കണ്ടെത്തിയ സ്ഥലത്തുനിന്നും അര കിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും മുക്കത്തു നിന്നുള്ള അഗ്നിരക്ഷാ സേനയുടെ യൂണിറ്റും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

 

Top