മഹാരാഷ്ട്രയിൽ റോഡരികിൽ ഉപേക്ഷിച്ച ബാഗിൽ 20കാരിയുടെ മൃതദേഹം

പല്‍ഹാര്‍: മഹാരാഷ്ട്രയിലെ  പല്‍ഹാറിൽ റോഡരികിൽ ഉപേക്ഷിച്ച ബാഗിനുള്ളിൽ ഇരുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. നളോസപാറ റെയില്‍വെ സ്റ്റേഷന് സമീപത്തെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറഞ്ഞിട്ടില്ലെന്നും ഏകദേശം 20 വയസ് പ്രായമുള്ളയാളുടെ മൃതദേഹമാണെന്നും പൊലീസ് പറഞ്ഞു.

പട്രോളിങ് നടത്തുന്ന പൊലീസ് സംഘമാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി.

ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പൽഹാർ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്.

Top