ഉത്തർപ്രദേശിൽ 13 വയസുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ

rapes

ത്തർപ്രദേശ്: യുപി ബുലന്ദ്ശഹ്റിൽ 13 വയസുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.പെൺകുട്ടിയെ കാണാതായി ആറാം ദിവസമാണ് മൃതദേഹം കണ്ടെത്തുന്നത്.

പെണ്‍കുട്ടിയെ കാണാതായ വയലില്‍ നിന്ന് നൂറുമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ദാഹിച്ചതിനെ തുടര്‍ന്ന് വെള്ളം കുടിക്കാനായി അടുത്ത വീട്ടിലേക്ക് പോയതായിരുന്നു കുട്ടി. പിന്നീടാണ് പെണ്‍കുട്ടിയെ കാണാതായത്. അന്ന് അവിടെ ഒരു മദ്യപിച്ച യുവാവിനെ കണ്ടിരുന്നു എന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലുണ്ടായിരുന്നു.

സംഭവത്തിൽ  വിശദമായ അന്വേഷണം നടത്തുമെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.

Top