നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ ബാഗിലടച്ച നിലയില്‍ കണ്ടെത്തി

സാഗര്‍: മധ്യപ്രദേശിലെ സാഗറില്‍ മൂന്നു നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ ബാഗിലടച്ച നിലയില്‍ കണ്ടെത്തി.

സാഗറിലെ പോലീസ് ട്രെയിനിംഗ് കോളജ് ഗ്രൗണ്ടിനു സമീപത്തെ വഴിവക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നു ഗോപാല്‍ഗഞ്ജ് പോലീസ് അറിയിച്ചു. മൃതദേഹങ്ങളില്‍ രണ്ടെണ്ണം പെണ്‍കുഞ്ഞുങ്ങളുടേതാണ്.

ബാഗ് കണ്ടെത്തിയ നാട്ടുകാരാണ് മൃതദേഹങ്ങള്‍ സംബന്ധിച്ചു പോലീസിനു വിവരം നല്‍കിയത്. ദിവസങ്ങള്‍ക്കു മുമ്പുമാത്രം ജനിച്ച കുഞ്ഞുങ്ങളുടേതാണ് മൃതദേഹങ്ങളെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

സമീപത്തെ ആശുപത്രികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജനിച്ച കുഞ്ഞുങ്ങളുടെ കണക്ക് പോലീസ് അന്വേഷിച്ചു വരികയാണ്.

Top