കൊച്ചിയില്‍ നിന്ന് പോയ ബോട്ട് കവരത്തിയില്‍ ; ഒമ്പത് മത്സ്യത്തൊഴിലാളികളും രക്ഷപ്പെട്ടു

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ടുപോയ ഒരു ബോട്ട് കൂടി ലക്ഷദ്വീപിലെ കവരത്തിയില്‍ കണ്ടെത്തി.

കൊച്ചിയില്‍ നിന്ന് പോയ ബോട്ടാണ് കണ്ടെത്തിയിരിക്കുന്നത്.

ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യതൊഴിലാളികളേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി.

പതിനഞ്ച് ദിവസം മുമ്പ് കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടാണിത്.

Top