വഞ്ചി മറിഞ്ഞ് കാണാതായ നാല് പേരെയും രക്ഷപ്പെടുത്തി

തൃശൂര്‍: തമ്പാന്‍കടവില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇവര്‍ വെള്ളത്തില്‍ പൊങ്ങി കിടക്കുകയായിരുന്നു.

തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ഇവരെ ബോട്ടില്‍ കരയ്‌ക്കെത്തിച്ചു. ആശുപത്രിയിലേക്കു മാറ്റിയ ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ചൊവ്വാഴ്ച പുലര്‍ച്ച നാല് മണിയോടെയാണ് വള്ളം മറിഞ്ഞ് തമ്പാന്‍കടവ് സ്വദേശികളായ ചെമ്പനാടന്‍ വീട്ടില്‍ കുട്ടന്‍(60), കുട്ടന്‍പാറന്‍ സുബ്രഹ്മണ്യം(60), അറക്കവീട്ടില്‍ ഇക്ബാല്‍(50), ചെമ്പനാടന്‍ വിജയന്‍(55) എന്നിവരെ കാണാതായത്. പറശിനിക്കടവ് മുത്തപ്പന്‍ എന്ന ഫൈബര്‍ വള്ളത്തിലാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. രാവിലെ 8.30ഓടെയാണ് അപകടം സംഭവിച്ചത്.

Top