ബിഎംഡബ്ല്യു പുതിയ എഫ് 850 ജിഎസ് അഡ്വഞ്ചര്‍ ഇന്ത്യന്‍ വിപണിയില്‍

ബിഎംഡബ്ല്യു പുതിയ എഫ് 850 ജിഎസ് അഡ്വഞ്ചര്‍ ഇന്ത്യന്‍ വിപണിയില്‍. 2018 മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഈ മോഡല്‍ ബിഎംഡബ്ല്യു അവതരിപ്പിച്ചിരുന്നത്.

ക്ലാസിക് അഡ്വഞ്ചര്‍ ടൂറര്‍ രൂപഘടനയാണ് എഫ് 850 ജിഎസിന്റെ പ്രാധാന ആകര്‍ഷണം. എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, എല്‍ഇഡി ടേണ്‍ ഇന്‍ഡികേറ്റര്‍, അഡ്ജസ്റ്റബിള്‍ വിന്‍ഡ് സ്‌ക്രീന്‍, ബഷ് പ്ലേറ്റ്, നോക്കിള്‍ ഗാര്‍ഡ്, ലഗേജ് ക്യാരിയര്‍, വലിയ സീറ്റ് എന്നിവയാണ് എഫ് 850 ജിഎസ് അഡ്വഞ്ചറിന്റെ പ്രത്യേകത.

മുന്നില്‍ 21 ഇഞ്ച് ക്രോസ് സ്പോക്ക് വീലും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. 23 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 875 എംഎം ആണ് സീറ്റ് ഹൈറ്റ്. എഫ് 850 ജിഎസിന്റെ ആകെ ഭാരം 244 കിലോഗ്രാമാണ്. സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്യാവുന്ന 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ റൈഡര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കും.

വാഹനത്തിന് കരുത്തേകുന്നത് 853 സിസി എന്‍ജിനാണ്. 8250 ആര്‍പിഎമ്മില്‍ 94 ബിഎച്ച്പി കരുത്തും 6250 ആര്‍പിഎമ്മില്‍ 86 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്സ്. വാഹനത്തിന്റെ പരമാവധി വേഗത 197 കിലോമീറ്ററാണ്.

എഫ് 850 ജിഎസിന്റെ എക്‌സ് ഷോറൂം വില 15.40 ലക്ഷം രൂപയാണ്. സ്റ്റാന്റേര്‍ഡ് എഫ് 850 ജിഎസിനെക്കാള്‍ രണ്ടര ലക്ഷത്തോളം വില കൂടുതലാണിത്. സ്റ്റൈല്‍ റാലി പാക്കേജോടെ പ്രോ വേരിയന്റില്‍ മാത്രമാണ് എഫ് 850 ജിഎസ് അഡ്വഞ്ചര്‍ ലഭ്യമാവുക.രാജ്യത്തെ എല്ലാ ബിഎംഡബ്ല്യു മോട്ടോറാഡ് ഷോറൂമുകളിലും വാഹനത്തിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്‌.

Top