ബിഎംഡബ്ല്യു ജി 310 ആർആർ നാളെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

ജര്‍മ്മന്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയുടെ പുതിയ സ്‌പോർട്സ് ബൈക്ക് G 310 RRന്റെ വില നാളെ പ്രഖ്യാപിക്കും. നിലവിലുള്ള 310 സീരീസ് ബൈക്കുകളുടെ ഫെയർഡ് കൗണ്ടർപാർട്ടായാണ് പുതിയ G 310 RR പുറത്തിറങ്ങുന്നത്. ടിവിഎസ് മോട്ടോർ കമ്പനിയുടെ അപ്പാച്ചെ RR 310 സ്‌പോർട് ബൈക്കിന്റെ റീബാഡ്‍ജ് ചെയ്‌ത പതിപ്പായി പുറത്തുവരാൻ സാധ്യതയുണ്ടെന്ന സൂചന നൽകി വാഹനത്തിന്‍റെ ടീസറുകള്‍ കമ്പനി കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ പുറത്തുവിട്ടിരുന്നു.

അപ്പാച്ചെ പോലെയുള്ള വെർട്ടിക്കൽ ഇൻസ്ട്രുമെന്റൽ ക്ലസ്റ്ററിൽ നിന്ന് G 310 RR-നും പ്രയോജനം ലഭിക്കുമെന്ന് ടീസർ സ്ഥിരീകരിക്കുന്നുണ്ട്. ക്രമീകരിക്കാവുന്ന സസ്പെൻഷൻ ബൈക്കിലെ സ്റ്റാൻഡേർഡ് കിറ്റിന്റെ ഭാഗമാകില്ല. ഇത് ഒരു ഓപ്ഷനായി ലഭ്യമാകുമോ എന്നത് ലോഞ്ച് വേളയില്‍ വ്യക്തമാകും. അപ്പാച്ചെ RR 310 BTO-യിൽ ഇത് സ്റ്റാൻഡേർഡ് ആയി ലഭ്യമാണ്. G 310 RR-ലെ മറ്റ് ശ്രദ്ധേയമായ ഹൈലൈറ്റുകളിൽ ഷാസിക്ക് ചുവന്ന ഷേഡും ട്രിപ്പിൾ-ടോൺ പെയിന്റ് തീമും ഉൾപ്പെടുന്നു.

ബൈക്കിന്‍റെ വില നാളെ പ്രഖ്യാപിക്കും. ടിവിഎസ് അപ്പാച്ചെ ആർആർ 310-നേക്കാൾ ഉയർന്ന വിലയിൽ ആയിരിക്കും എത്തുക. അപ്പാച്ചെയുടെ വില 2.65 ലക്ഷം രൂപയാണ്. G 310 RR ഏകദേശം ₹ 2.90 ലക്ഷം മുതൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ് ഉടൻ തന്നെ ഡെലിവറികളും ആരംഭിക്കും. മോട്ടോർസൈക്കിളിനായുള്ള പ്രീ-ലോഞ്ച് ബുക്കിംഗ് കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്, കൂടാതെ ഉപഭോക്താക്കൾക്ക് സീറോ ഡൗൺ പേയ്‌മെന്റിലും കുറഞ്ഞ പ്രതിമാസ പേയ്‌മെന്റുകളിലും 3,999 രൂപ മുതൽ പുതിയ ബൈക്ക് വാങ്ങാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.

Top