ബ്ലോക്ക്‌ബസ്റ്റർ ചിത്രം തനി ഒരുവന് രണ്ടാം ഭാഗം ഒരുങ്ങുന്നു

സൂപ്പർ ഹിറ്റ്‌ സംവിധായകൻ മോഹൻരാജ ജയം രവി, അരവിന്ദ് സാമി, നയൻ‌താര എന്നിവരെ അണിനിരത്തി 2015-ൽ പുറത്തിറങ്ങിയ ബ്ലോക്ക്‌ ബസ്റ്റർ ചിത്രമാണ് തനി ഒരുവൻ. തമിഴ് ഫിലിം ഇൻഡസ്ട്രിയിൽ അതുവരെയുണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച മുന്നേറ്റമായിരുന്നു തനി ഒരുവൻ ആ വർഷം നടത്തിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്. സംവിധായകൻ മോഹൻ രാജയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങാനാണ് അണിയറ നീക്കം. മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ പൂർത്തീകരിച്ച ശേഷം ആയിരിക്കും ജയം രവി ചിത്രത്തിൽ ജോയിൻ ചെയ്യുക.

Top