സ്‌ഫോടനത്തില്‍ കേടുപാട് സംഭവിച്ച തുര്‍ക്കി കപ്പല്‍ സൗദി തീരത്ത്

ജിദ്ദ: സ്‌ഫോടനത്തില്‍ കേടുപാട് സംഭവിച്ച തുര്‍ക്കി കപ്പല്‍ സൗദി തീരത്ത്. ജീസാന്‍ തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍ അറ്റകുറ്റ പണി പുരോഗമിക്കുകയാണ്. യമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സലീഫ് തുറമുഖത്ത് അടുപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് തുര്‍ക്കി ചരക്കു കപ്പലായ ഇന്‍സി ഇനേബ്ലുവില്‍ സ്‌ഫോടനമുണ്ടായത്.

turkey-ship

യമനിലേക്ക് ഗോതമ്പുമായി എത്തിയതായിരുന്നു കപ്പല്‍. ഇതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ അറബ് സഖ്യസേനക്ക് അപകട സന്ദേശം അയച്ചതിനെ തുടര്‍ന്ന് ഉടന്‍ സഹായമെത്തിച്ചിരുന്നു. കപ്പലിന്റെ ഇടതുഭാഗത്ത് മധ്യത്തിലായി സുഷിരം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിര അറ്റകുറ്റ പണിക്ക് സൗദി തുറമുഖത്ത് അടുപ്പിച്ചത്.

Top