വീണ്ടും നിരാശ ലീഡ്‌ നേടിയശേഷം മുംബൈയോട്‌ തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Kerala blasters

ത്തോർദ: ലീഡ്‌ നേടിയശേഷം ജയം തുലച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഐഎസ്‌എലിൽ മറ്റൊരു തോൽവികൂടി ഏറ്റുവാങ്ങി. മുംബൈ സിറ്റിയോടാണ്‌ തോറ്റത്‌ (1–-2). വിസെന്റെ ഗോമെസിന്റെ ഹെഡറിൽ ലീഡ്‌ നേടിയശേഷമായിരുന്നു തോൽവി.  മുംബൈ ഗോൾകീപ്പർ അമരിന്ദർ സിങ്ങിന്റെ പ്രകടനവും ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻ ബഗാനോടും ഈ രീതിയിൽത്തന്നെയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ വഴങ്ങിയത്‌. തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു. 15 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത്‌ തുടരുകയാണ്‌. മുംബൈ ഒന്നാംസ്ഥാനത്ത്‌ ലീഡുയർത്തി.

രണ്ടാംപകുതിയുടെ തുടക്കത്തിൽ ബിപിൻ സിങ്ങിലൂടെ മുംബൈ സമനില പിടിച്ചു. പിന്നാലെ പെനൽറ്റിയിലൂടെ ആദം ലെ ഫോൺട്രി മുംബൈയുടെ ജയമുറപ്പാക്കി. ഈ മാസം 11ന്‌ ഒഡിഷ എഫ്‌സിയുമായിട്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Top