The blast in Chhattisgarh; CRPF personnel killed, jawan injured in blast by Naxals

സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നക്‌സലുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ സിആര്‍പിഎഫ് എസ്‌ഐ കൊല്ലപ്പെട്ടു. ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തു.

ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസുകള്‍ (ഐഇഡി) ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നതെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നക്‌സലൈറ്റുകളാണ് സംഭവത്തിനു പിന്നിലെന്ന് സുരക്ഷാസേന സംശയിക്കുന്നു.

കഴിഞ്ഞ ദിവസം ചിന്റാല്‍നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ രണ്ടു സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു പരിക്കേറ്റിരുന്നു.

Top