ത്രിപുരയിലെ ബി ജെ പി വിജയം ചെങ്ങന്നൂരിലും ഉണ്ടാകുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്

ചെങ്ങന്നൂര്‍: ത്രിപുരയിലെ ബി ജെ പി വിജയത്തിന്റെ പ്രതിഫലനമാണ് ചെങ്ങന്നൂരില്‍ ഉണ്ടാവുകയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. പിണറായി വിജയന്റെ സര്‍ക്കാര്‍ ത്രിപുരയിലെ ഇടതു സര്‍ക്കാരിന്റെ അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ളയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിപ്ലബ് കുമാര്‍. വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് ബിപ്ലവ് കുമാര്‍ സന്ദര്‍ശിച്ചിരുന്നു.

Top