രാഷ്ട്രപതി തിരഞ്ഞെടുപ്പ് മുൻനിർത്തി ബി.ജെ.പിയുടെ ‘തന്ത്രപരമായ’ നീക്കം . . . ?

രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി നടത്തുന്നത് തന്ത്രപരമായ നീക്കം. ആര്‍.എസ്.എസ് നേതൃത്വത്തിന് താല്‍പ്പര്യമുള്ളയാളെ രാഷ്ട്രപതിയാക്കാനാണ് ബി.ജെ.പി നീക്കം നടത്തുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ തിരിച്ചടിയാകുമെന്നതിനാല്‍ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാണ് ആദ്യ ശ്രമം. അതാകട്ട ഏറെക്കുറേ വിജയിച്ചിട്ടുമുണ്ട്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും ബിജു ജനതാദളും ബി.ജെ.പി മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥിയെയാണ് പിന്‍തുണയ്ക്കുക. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്‍തുണക്കാന്‍ രാഷ്ട്രീയ ബാധ്യതയുള്ള ആം ആദ്മി പാര്‍ട്ടി പോലും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നിരിക്കുകയാണ്. ഇതും ബി.ജെ.പിയുടെ ‘പാത’യെയാണ് സുഗമമാക്കിയിരിക്കുന്നത്. അതേസമയം ശത്രുവായിരുന്നിട്ടു പോലും മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ സി.പി.എം പ്രതിനിധി പങ്കെടുത്തിട്ടുണ്ട്. ബി.ജെ.പിക്കെതിരായ നിലപാടിന്റെ ഭാഗമായിരുന്നു ഈ സാന്നിധ്യം. ഈ ധാര്‍മ്മികത പക്ഷേ ആം ആദ്മിപാര്‍ട്ടി പോലും കാണിച്ചിട്ടില്ല.

പ്രതിപക്ഷം ഇങ്ങനെ ഭിന്നിച്ചു നില്‍ക്കുമ്പോള്‍ ഭരണപക്ഷത്ത്… ഒറ്റക്കെട്ടായാണ് എന്‍.ഡി.എ ഘടകകക്ഷികള്‍ നില്‍ക്കുന്നത്.രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആകാനില്ലെന്ന് ഗോപാല്‍ കൃഷ്ണ ഗാന്ധികൂടി വ്യക്തമാക്കിയത് പ്രതിപക്ഷ ചേരിക്ക് വന്‍ തിരിച്ചടിയാണ്. തുടക്കത്തില്‍ തന്നെ ശരദ് പവാറും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാനില്ലന്നു വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാല്‍ ജയിക്കുവാന്‍ സാധ്യത ഉണ്ടെന്നിരിക്കെ പവാര്‍ പിന്‍വാങ്ങിയത് സ്വന്തം നിലനില്‍പ്പു ഭയന്നാണെന്ന ആരോപണവും ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. അഥവാ ജയിച്ചില്ലങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുമോ എന്ന ഭയമാണ് പവാറിന്റെ പിന്മാറ്റത്തിനു പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സംശയിക്കുന്നത്. അതിനുള്ള സാധ്യത വളരെ കൂടുതലുമാണ്.

രാഹുല്‍ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയാണ് പവാര്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ വെട്ടിലാക്കിയിരിക്കുന്നത്.കേന്ദ്ര ഏജന്‍സിയെ മുന്‍ നിര്‍ത്തി രാഹുലിനെ അറസ്റ്റിന്റെ മുള്‍മുനയിലാണ് മോദി ഭരണകൂടം നിര്‍ത്തിയിരിക്കുന്നത്. ഇതാണ് പ്രതിപക്ഷ ചേരിയിലെ വിള്ളലിനും പ്രധാന കാരണം. കള്ളപ്പണത്തിലും അവിഹിത സ്വത്ത് സമ്പാദനത്തിലും ഇ.ഡി പിടിമുറുക്കിയാല്‍ പവാര്‍ ഉള്‍പ്പെടെ പ്രതിപക്ഷ നിരയിലെ പല പ്രമുഖരുടെയും ഉറക്കമാണ് നഷ്ടമാവുക. സി.പി.എം ഒഴികെയുള്ള മറ്റു പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെ ഭയപ്പെടുത്തുന്നതും അതു തന്നെയാണ്… രാഹുലിനെയും സോണിയ ഗാന്ധിയെയും ചോദ്യം ചെയ്യാന്‍ ഇ.ഡി തിരഞ്ഞെടുത്ത സമയവും ഏറെ പ്രധാനപ്പെട്ടതാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് ഇത്തരമൊരു നീക്കം കേന്ദ്ര ഏജന്‍സി നടത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനാണെന്ന സംശയവും നിലവില്‍ ബലപ്പെട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണമുന്നയിച്ചതും ഈ സാഹചര്യവുമായി താരതമ്യപ്പെടുത്താവുന്നതാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുക എന്ന തന്ത്രമാണ് ഇതുവഴി ബി.ജെ.പി ശ്രമിക്കുന്നതെന്ന സംശയവും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. സ്വപ്നയുടെ രഹസ്യമൊഴിയും ഇ.ഡിയുടെ തുടരന്വേഷണവുമെല്ലാം ഇത്തരമൊരു ‘ അജണ്ട’ മുന്‍നിര്‍ത്തിയാണെന്നാണ് ആരോപണം.

എന്നാല്‍, ഇതാണ് ബി.ജെ.പി അജണ്ടയെങ്കില്‍ ആ പാര്‍ട്ടിയുടെ കണക്കു കൂട്ടലുകളാണ് തെറ്റുക. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് മറ്റേത് പാര്‍ട്ടി വഴങ്ങിയാലും സി.പി.എം വഴങ്ങാന്‍ ഒരു സാധ്യതയുമില്ല. ചരിത്രവും അതു തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ചുവപ്പിന് കാവിയോടുള്ളത് പ്രത്യായശാസ്ത്രപരമായ പക തന്നെയാണ്.അത് ഇന്നും ഇന്നലയും മാത്രമല്ല നാളെയും തുടരുക തന്നെ ചെയ്യും. അങ്ങനെ മാത്രമേ ഇടതുപക്ഷ രാഷ്ട്രീയത്തിനും മുന്നോട്ടു പോകാന്‍ കഴിയുകയൊള്ളൂ. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടു വയ്ക്കുന്ന സ്ഥാനാര്‍ത്ഥിയെ സി.പി.എമ്മും കോണ്‍ഗ്രസ്സും പിന്തുണച്ചില്ലങ്കിലും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇ.ഡിയുടെ ഇപ്പോഴത്തെ നീക്കംവഴി സാധിച്ചേക്കും. പവാറിന്റെ പിന്‍മാറ്റവും പ്രതിപക്ഷ ചേരിയിലെ വിള്ളലും അതാണ് സൂചിപ്പിക്കുന്നത്.

മൂന്നു പ്രധാനമന്ത്രിമാരെ രാജ്യത്തിനു സംഭാവന ചെയ്ത കുടുംബത്തിലെ പിന്‍മുറക്കാരനെ കേന്ദ്ര ഏജന്‍സി വിടാതെയാണ് പിടിച്ചിരിക്കുന്നത്.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അമ്മയും മകനും ജയിലില്‍ കിടക്കുമോ എന്ന പ്രചരണവും… വ്യാപകമാണ്. പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാരെയും എം.പിമാരെയും ഉള്‍പ്പെടെ രംഗത്തിറക്കി രാഹുലിനും സോണിയക്കും എതിരായ നീക്കത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കണ്ടഭാവം പോലും നടിക്കാതെയാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. നടപ്പാക്കപ്പെടുന്നത് രാഷ്ട്രീയ തീരുമാനം തന്നെയാണെന്നു ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. രാഹുലിന്റെ അറസ്റ്റ് ചെറുക്കാന്‍ രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരോടും ദില്ലിയില്‍ എത്താനാണ് ഏറ്റവും ഒടുവില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടത്ത് അവരെ ചോദ്യം ചെയ്യുന്നത് ഇ.ഡി നീട്ടിവച്ചിരിക്കുകയാണ്.

ഡല്‍ഹിയിലെ ഇപ്പോഴത്തെ ഓരോ സംഭവ വികാസങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണോ എന്നതും പുതിയ സാഹചര്യത്തില്‍ സംശയിക്കപ്പെടേണ്ടതു തന്നെയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മാത്രമല്ല വിവാദ സൈനിക പദ്ധതിയായ ‘അഗ്‌നിപഥ്’ പദ്ധതിയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെക്കൂറേ നിഷ്‌ക്രിയരാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ പ്രതിഷേധം പ്രസ്താവനയില്‍ ഒതുക്കിയപ്പോള്‍ തെരുവില്‍ ഇറങ്ങി അടി മേടിച്ചത് ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാത്രമാണ്. ഡി.വൈ.എഫ്.ഐ പ്രസിഡന്റ് എ.എ റഹീം ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവിടെയും പ്രതിപക്ഷത്തെ നിഷ്‌ക്രിയരായി മാറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാറാണ് വിജയിച്ചിരിക്കുന്നത്. പണ്ട്… ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്നത് ബ്രിട്ടീഷുകാരുടെ നയമായിരുന്നു എങ്കില്‍ ഇപ്പോള്‍ അത് പ്രതിപക്ഷത്തിനു നേരെ പ്രയോഗിച്ച് മുന്നോട്ട് പോകുന്നത് നരേന്ദ്ര മോദി സര്‍ക്കാറാണ്. ഇതാകട്ടെ കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നതുമല്ല. പ്രതിഷേധങ്ങളെ പ്രതിരോധിക്കാനും ഇതേ ആയുധം തന്നെയാണ് അവരിപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്. ജനാധിപത്യ ഇന്ത്യയോടുള്ള വെല്ലുവിളിയാണിത്. അതെന്തായാലും… പറയാതിരിക്കാന്‍ വയ്യ . . .

EXPRESS KERALA VIEW

Top