നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ ബിജെപി സമിതിയെ നിയോഗിക്കും

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ പൂര്‍ണ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ ബിജെപി സമിതിയെ നിയോഗിക്കാന്‍ പാര്‍ട്ടി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. ഏക സിറ്റിങ് സീറ്റായ നേമത്ത് പോലും നേടിയ ദയനീയ പരാജയത്തെ വിലയിരുത്താനാണ് ബിജെപി. അടിയന്തരമായി കോര്‍ കമ്മറ്റി യോഗം ഓണ്‍ലൈന്‍ ആയി ചേര്‍ന്നത്.

തെരഞ്ഞെടുപ്പില്‍ വലിയ വീഴ്ച പറ്റിയെന്നും ബിഡിജെഎസ് മുന്നേറ്റം ഉണ്ടാക്കിയില്ലെന്നും യോഗം വിലയിരുത്തി. ബിഡിജെഎസിന്റെ ഭാഗത്തുനിന്ന് മോശം പ്രകടനമാണ് ഉണ്ടായതെന്നും ബിജെപി വിലയിരുത്തി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പരസ്യ വിമര്‍ശനവുമായി വിവിധ നേതാക്കളും ആര്‍എസ്എസും രംഗത്തെത്തി.

ഗ്രൂപ്പ് പോര് പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിച്ചതായി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. കെഎസ്. രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചത് തോല്‍വിക്ക് കാരണമായെന്നാണ് എഎന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് എംടി രമേശും വ്യക്തമാക്കി. പരാജയത്തെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

 

Top