The BJP tried to humiliate the NSS

ചങ്ങനാശേരി:എസ്എന്‍ഡിപിയുമായി സഖ്യമുണ്ടാക്കിയതില്‍ ബിജെപിയെ വിമര്‍ശിച്ച് എന്‍എസ്എസ്. സഖ്യം പരാജയമായിരുന്നെന്നും ഒറ്റയ്ക്കു മത്സരിച്ചിരുന്നെങ്കില്‍ ബിജെപിക്ക് ഇതിലും മികച്ച വിജയം നേടാന്‍ കഴിയുമായിരുന്നെന്നും എന്‍എസ്എസ് മുഖമാസികയായ സര്‍വീസിലാണ് വിമര്‍ശനം.

എന്‍എസ്എസിനെ അപമാനിക്കാന്‍ ബിജെപി ശ്രമിച്ചതായും കുറ്റപ്പെടുത്തലുണ്ട്. എന്‍എസ്എസ് നേതൃത്വവുമായി ധാരണയ്ക്ക് ബിജെപി ശ്രമിച്ചത് അപലപനീയമാണ്. എന്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ബിജെപി കേന്ദ്ര നേതാക്കള്‍ സമയം ചോദിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Top