കോവിഡിന് പിന്നാലെ ഉണ്ടാകുന്നത് രാഷ്ട്രീയ ഭൂകമ്പമെന്ന് ബിജെപി അധ്യക്ഷന്‍

മുംബൈ: കോവിഡിനു പിന്നാലെ രാജ്യത്ത് രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. മിക്ക നേതാക്കളും ബിജെപിയിലേക്കു ചേക്കേറും അതിനാല്‍ കോണ്‍ഗ്രസ് സ്വന്തം ആളുകളെ ചേര്‍ത്തുനിര്‍ത്താന്‍ പരമാവധി ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

‘മുതിര്‍ന്ന ബിജെപി നേതാവായ ഏക്‌നാഥ് ഖഡ്‌സെയെ കൊണ്ടുപോകാന്‍ സംസ്ഥാന കോണ്‍ഗ്രസ് ശ്രമം നടത്തുന്നതായി കേട്ടു. ഖഡ്‌സെ വര്‍ഷങ്ങളായി പാര്‍ട്ടിയുടെ തീപ്പൊരി നേതാവാണെന്ന് ഈ ശ്രമം നടത്തുന്നവര്‍ മനസ്സിലാക്കണം. കോവിഡ്19 കഴിയുമ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരും’ മറാത്തി വാര്‍ത്താ ചാനലിനോട് സംസാരിക്കവെയാണ് പാട്ടീല്‍ ഇക്കാര്യം വ്യക്തമാക്കിയത്.കൊറോണ വൈറസിന്റെ ഭീഷണി ഒഴിയാന്‍ ബിജെപി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top