മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും

indian parliament

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

മൂന്നു തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്.

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിക്കുന്നത്.

മൂത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ബില്ലില്‍ വേണ്ടത്ര ചര്‍ച്ച നടത്താതെയാണു തയാറാക്കിയതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം.

Top