മണ്ണുമാന്തി യന്ത്രം തട്ടി ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട്: നാദാപുരത്തു മണ്ണുമാന്തി യന്ത്രം തട്ടി ബൈക്ക് യാത്രികന്‍ മരിച്ചു. പെരുമുണ്ടച്ചേരിയിലെ വാഴയില്‍ ബാലനാണ് (60) മരിച്ചത്. രാവിലെ 10 മണിയോടെ അരൂര്‍ -തണ്ണീര്‍പന്തല്‍ റോഡില്‍ കോട്ട് മുക്കിനടുത്തായിരുന്നു അപകടം. വീട്ടില്‍നിന്ന് അരൂരിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

ഗുരുതരമായി പരുക്കേറ്റ ബാലനെ വടകര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയും അരൂരിലെ അല്‍ ഖലീജ് പര്‍ദ സ്ഥാപനത്തിന്റെ പാര്‍ട്ണറുമാണ്.

Top