ചെക്ക്‌പോസ്റ്റിലെ ക്രോസ്ബാറില്‍ തലയടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തലപൂര്‍: ചെക്ക് പോസ്റ്റിലെ ക്രോസ്ബാറില്‍ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ തലപൂര്‍ ജില്ലയിലെ ജന്നാരം മണ്ഡല്‍ പ്രദേശത്താണ് സംഭവം. വേഗത്തിലെത്തിയ ബൈക്കിന്റെ പിന്നില്‍ ഇരുന്ന യുവാവാണ് ക്രോസ്ബാറില്‍ തലയിടിച്ച് തെറിച്ചുവീണത്. യുവാവ് അപ്പോള്‍ തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

പോസ്റ്റിനടുത്ത് എത്തിയപ്പോള്‍ ബൈക്ക് ഓടിച്ചയാള്‍ പെട്ടെന്ന് തലകുനിച്ചെങ്കിലും പിറകിലിരുന്നയാളുടെ തല പോസ്റ്റിലിടിക്കുകയായിരുന്നു. ബൈക്ക് നിര്‍ത്താതെ പോകുന്നതും വിഡിയോയില്‍ കാണാം. അമിതവേഗതയില്‍ വരുന്ന ബൈക്ക് കണ്ട് പൊലീസ് ഓഫീസര്‍ കൈവീശി മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാക്കള്‍ കേട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Top