രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദി ഇപ്പോള്‍ ഇന്ത്യയുടെ തലപ്പത്തിരിക്കുന്നു ജാവേദ് റാണ

പൂഞ്ച് : രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവാദിയാണ് ഇന്ത്യയുടെ തലപ്പത്തിരിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് എം എല്‍ എ ജാവേദ് റാണ. ഗുജറാത്തില്‍ ലക്ഷങ്ങളെ കൊന്ന വ്യക്തി ഇപ്പോള്‍ എവിടെയാണ്?. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്താണ്’ ജാവേദ് പറഞ്ഞു.

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ജാവേദ്. തിങ്കളാഴ്ചയാണ് പ്രാധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ പരാമര്‍ശം എം എല്‍ എ നടത്തിയത്. എന്നാല്‍ ഇതിന്റെ വീഡിയോ പുറത്ത് വന്നത് വ്യാഴാഴ്ചയാണ്.

അടുത്തിടെ ഇന്ത്യന്‍ പതാകയുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയതിന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്ന ജാവേദ് ജമ്മു കശ്മീരിലെ മെന്ധര്‍ മണ്ഡലത്തിലെ എം എല്‍ എ ആണ്.

ജൂണിലാണ് ബി ജെ പി, കശ്മീരിലെ പി ഡി പി യുമായുള്ള ബന്ധം ഉപേക്ഷിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവയ്ക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഗവര്‍ണര്‍ നിയന്ത്രണത്തിലാണ് സംസ്ഥാനം ഇപ്പോള്‍.

Top