സിനിമ കണ്ട ഏറ്റവും വലിയ അനൗൺസ്മെന്റ്;സുരേഷ് ഗോപിയുടെ 250-മത് ചിത്രം ടൈറ്റിൽ ഇന്ന് വൈകിട്ട്

റിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കപ്പെടുന്ന ഈ വിജയദശമി നാളിൽ മലയാളികൾക്കായി, മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ ടൈറ്റിൽ അനൗൺസ്മെന്റ് ഒരുങ്ങുന്നു. മലയാളികളുടെ പ്രിയതാരം സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അൻപതാം ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് വൈകിട്ട് 6 മണിക്ക് പ്രേക്ഷകരുടെ പ്രിയങ്കരരായ നൂറിലേറെ സെലിബ്രേറ്റികൾ ചേർന്നാണ് പുറത്തിറക്കുന്നത്.

താര രാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും തുടങ്ങി മലയാള സിനിമയിലെ യുവതാരനിരയും, അതിൽ പങ്കാളികളാകും. സുരേഷ് ഗോപി തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

https://www.facebook.com/397360113739945/posts/1879641695511772/

അതേസമയം സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരിൽ ഈ ചിത്രത്തിന്റെ തന്നെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. എന്നാൽ ചിത്രത്തിന് പൃഥ്വിരാജ് ചിത്രമായ കടുവ എന്ന ചിത്രവുമായി സാമ്യം ഉണ്ട് എന്ന് പറഞ്ഞു കടുവയുടെ അണിയറ പ്രവർത്തകർ കോടതിയെ സമീപിച്ചിരുന്നു. കോടതി വിധി അവർക്ക് അനുകൂലം ആവുകയും കടുവയുമായി മുന്നോട്ടുപോകുമെന്ന് അതിന്റെ അണിയറപ്രവർത്തകരും പിന്നീട് അറിയിച്ചിരുന്നു.

ആ വാർത്തകൾക്ക് പിന്നലെയാണ് സുരേഷ് ഗോപി ചിത്രത്തിന്റെയും വാർത്തകൾ പുറത്തുവരുന്നത്. എന്തുതന്നെയായാലും മലയാളത്തിന് ആക്ഷൻ ഹീറോയുടെ മാസ് ചിത്രത്തിനായി സിനിമാ പ്രേമികളും, സിനിമാലോകവും ഒരുപോലെയാണ് കാത്തിരിക്കുന്നത്.

Top