‘പുള്ളിക്കാരന്‍ സ്റ്റാറാ’ യിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോയ്ക്ക് മികച്ച പ്രതികരണം

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’ സെപ്റ്റംബര്‍ ഒന്നിന് തിയേറ്ററുകളിലെത്താനിരിക്കെ ചിത്രത്തിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോയ്ക്ക് യൂ ട്യൂബില്‍ മികച്ച പ്രതികരണം.

ശ്യാംധറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കിളിവാതിലിന്‍ ചാരെ നീ . . എന്ന ഗാനത്തിനാണ് മികച്ച പ്രതികരണം ലഭിച്ചിരിക്കുന്നത്.

ജയ ഗീതയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

അന്ന ആമിയാണ് ഗാനം ആലാപിച്ചിരിക്കുന്നത്. നവാഗതനായ രതീഷ് രവി തിരക്കഥ രചിച്ചിരിക്കുന്ന പുള്ളിക്കാരന്‍ സ്റ്റാറായിലെ നായികമാര്‍ ആശാ ശരത്തും ദീപ്തി സതിയുമാണ് .

Top