ക്യാമറകള്‍ക്ക് മികച്ച പവര്‍ബാങ്കുകള്‍ വിപണിയില്‍ അവതരിപ്പിച്ച് ‘ലാന്‍പറേറ്റ്‌’

Lanparte power bank

ദീര്‍ഘ നേരം മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ചാര്‍ജ് തീര്‍ന്നു ഓഫ് ആയി പോകുന്നത് സ്വാഭാവികമാണ്. ഈ സാഹചര്യം മറികടക്കാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നവരാണ് അധികവും. അതുകൊണ്ടുതന്നെ നിരവധി കമ്പനികളുടെ പവര്‍ബാങ്കുകള്‍ വിപണിയില്‍ ഉണ്ട്.

അതേസമയം ക്യാമറകളുടെ ചാര്‍ജ് തീരുമ്പോള്‍ ബാറ്ററി ബാക്കപ്പിനായി ഏറെ ബുദ്ധിമുട്ടുന്നവരാണ് പലരും. ഇതിനായി നിരവധി ബാറ്ററി ബാക്കപ്പുകള്‍ ലഭ്യമാണെങ്കിലും അവ ക്യാമറയുടെ വലിപ്പവും ഭാരവും വര്‍ദ്ധിപ്പിക്കുമെന്നതിനോടൊപ്പം ചിലത് ക്യാമറയെ നശിപ്പിക്കുന്നതുമാകാം.

ഡിജിറ്റല്‍ എസ്.എല്‍.ആര്‍ ,  മിറര്‍ലെസ് ക്യാമറകള്‍ക്ക് വേണ്ടിയുള്ള ബാഹ്യ ഊര്‍ജ്ജ സംഭരണികളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇലക്‌ട്രോണിക് വ്യൂ ഫൈന്‍ഡര്‍ ഉപയോഗിക്കുന്നത് മൂലം വേഗത്തില്‍ ചാര്‍ജ്ജ് നഷ്ടമുണ്ടാക്കുന്ന ന്യൂ ജെന്‍ മിറര്‍ലെസ് ക്യാമറകള്‍ക്ക് ഈ പവര്‍ ബാങ്കുകള്‍ ആശ്വാസമാകും.

Lanparte കമ്പനിയാണ് പുതിയ പവര്‍ബാങ്കുകള്‍ പുറത്തിറക്കിയിരിക്കുന്നത്. സാധാരണ ക്യാമറ ബാറ്ററിയുടെ നാലു മടങ്ങ് ഊര്‍ജ്ജ സംഭരണ ശേഷിയാണ് പുതിയ പവര്‍ബാങ്കിനുള്ളത്. സോണി എ 7 ശ്രേണി, കാനണ്‍ എല്‍പിഇ 6 ശ്രേണി, നിക്കോണ്‍ EL15 ശ്രേണി,  പാനസോണിക് GH സീരീസ് എന്നീ മോഡലുകള്‍ക്ക് അനുയോജ്യമായ പവര്‍ ബാങ്കുകള്‍ വിപണിയിലെത്തിയിട്ടുണ്ട്.

നിക്കോണ്‍ ഇപി 5 എ:D3100, D3200, D3300, D5100, D5200, D5300, Df, P7000, P7100, P7700, P7800 ,നിക്കോണ്‍ EL15:D500, D600, D610, D7000, D7100, D750, D800, D800E, D810സോണി ആല്‍ഫ NEX3, 5, 6, 7 സീരീസ് ക്യാമറകള്‍, ഡി.എസ്.എല്‍.ആര്‍എസ്.എല്‍.ടിഎ 33, ഡി.എസ്.എല്‍.ആര്‍എസ്.എല്‍.ടിഎ 55പാനാസോണിക് GH3, GH4 & GH5എന്നീ മോഡലുകള്‍ക്കാണ് Lanparte പവര്‍ ബാങ്കുകള്‍ ലഭ്യമായിട്ടുള്ളത്.

Top