ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം നൊവാക് ജോക്കോവിച്ച് : റാഫേല്‍ നദാല്‍

മാഡ്രിഡ്: ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും. ജോക്കോവിച്ച് 24 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ നദാല്‍ 22 കിരീടങ്ങള്‍ നേടി. ആരാണ് മികച്ച താരമെന്നത് അവസാനിക്കാത്ത ചര്‍ച്ചയാണ്. എന്നാല്‍ ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം നൊവാക് ജോക്കോവിച്ചെന്ന് പറയുകയാണ് റാഫേല്‍ നദാല്‍.

37കാരനായ നദാല്‍ ഒന്നര വര്‍ഷത്തിലധികമായി ടെന്നിസ് കോര്‍ട്ടുകളില്‍ എത്തിയിട്ടില്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന പരിക്കുകളാണ് താരത്തിന്റെ പിന്മാറ്റത്തിന് കാരണം. അടുത്ത ആഴ്ച ആരംഭിക്കുന്ന ഖത്തര്‍ ഓപ്പണ്‍ ടെന്നിസിലും നദാല്‍ തിരിച്ചെത്തില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മികച്ച താരം ആരെന്ന് ലോക ടെന്നിസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പറയും. തനിക്കും അത് അങ്ങനെ തന്നെയാണ്. നിരാശയുണ്ടാകുമ്പോള്‍ ജോക്കോവിച്ച് ചിലപ്പോള്‍ തന്റെ റാക്കറ്റ് തകര്‍ക്കും. എന്നാല്‍ അടുത്ത സമയത്ത് അയാള്‍ 100 ശതമാനം മികച്ച തിരിച്ചുവരവ് നടത്തും. ജോക്കോവിച്ച് ഒരു മികച്ച വ്യക്തികൂടിയാണെന്നും നദാല്‍ വ്യക്തമാക്കി.

Top