ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് മനോഹരമായ വെല്ലുവിളി- ന്യൂസിലാന്റ് ക്യാപ്റ്റന്‍

ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നത് മനോഹരമായ വെല്ലുവിളിയാണെന്ന് ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ നേരിടുന്നതില്‍ ആവേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 18 മുതല്‍ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അരങ്ങേറുന്നത്.

ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.’ഞങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോള്‍, അത് എല്ലായ്‌പ്പോഴും ഒരു അത്ഭുതകരമായ വെല്ലുവിളിയാണ്, അതിനാല്‍ അവര്‍ക്കെതിരെ കളിക്കുന്നത് വളരെ ആവേശകരമാണ്,’ വില്യംസണ്‍ ഐസിസി ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. ഫൈനലില്‍ പങ്കെടുക്കുന്നത് വളരെ ആവേശകരമാണ്, അത് വിജയിക്കുകയെന്നത് വളരെ മികച്ച കാര്യമായിരിക്കുമെന്നും വില്യംസണ്‍ കൂട്ടിചേര്‍ത്തു.

Top