ഏഴരപ്പൊന്നാനയുടെ പരിശോധനയ്‌ക്കെത്തിയ സംഘത്തെ വിശ്വാസികള്‍ തടഞ്ഞു

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഏഴരപ്പൊന്നാനയുടെ പരിശോധനയ്‌ക്കെത്തിയ ദേവസ്വം ഓംബുഡ്‌സ്മാനെ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ തടഞ്ഞു.

ഭക്തരുടെ പ്രതിനിധികളെക്കൂടി പരിശോധനയ്ക്ക് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് തടഞ്ഞത്.

കാലപ്പഴക്കം മൂലം തങ്കത്തില്‍ പൊതിഞ്ഞ ഏഴരപ്പൊന്നാനയ്ക്ക് ന്യൂനതകള്‍ ഉണ്ടായിട്ടുണ്ടോ എന്നറിയുന്നതിന് ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള വിദഗ്ധ സമിതി ഒക്ടോബര്‍ രണ്ടിന് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു.

ഇതനുസരിച്ചാണ് സംഘം എത്തിയത്. എന്നാല്‍ പരിശോധന നടത്തുന്നതിനെ വിശ്വാസികള്‍ തടയുകയായിരുന്നു.

Top